ഇംഫാൽ:മണിപൂരിലെ ചണ്ഡേൽ ജില്ലയിലെ ലോകാച്ചോ ഗ്രാമത്തിന് സമീപം തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ നാല് പൊലീസുകാർ കൊല്ലപ്പെട്ടു. എഴ് പേർക്ക് പരിക്കേറ്റു. മണിപൂരി പൊലീസിലെ അയൂബ് ഖാൻ, നഗ്റി മാരിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റ് രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല.
തെൻഗനോപാലിലെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ പെങ്കടുക്കുന്നതിനായി പോകുേമ്പാഴാണ് ഇവർക്കെതിരെ ആക്രമണമുണ്ടായത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ ഇംഫാലിലേക്ക് വിദഗ്ധ ചികിൽസക്കായി കൊണ്ട് പോയതായും പൊലീസ് അറിയിച്ചു.
മണിപൂരിലെ ബോൻഗയാങിൽ നടന്ന മറ്റൊരു ഭീകരാക്രമണത്തിൽ സുരക്ഷ ഉദ്യോഗസ്ഥന് പരിക്കേറ്റിറ്റുണ്ട്. ഇന്ന് രാവിലെ എട്ടരയോടെയാണ് ഇൗ ആക്രമണമുണ്ടായത്.

