08:47 am 19/4/2017
ചണ്ഡിഗഡ്: യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന തീവ്രവാദ ഗ്രൂപ്പിലെ രണ്ടു പേർ പഞ്ചാബ് പോലീസിന്റെ പിടിയിലായി. പാൽവിന്ദർ സിംഗ് സന്ദീപ്കുമാർ എന്നിവരാണു പിടിയിലാത്. സംസ്ഥാനത്തെ സാമൂഹ്യ-മത നേതാക്കളെ ലക്ഷ്യമിട്ടിരുന്നവരാണ് ഇവരെന്നു പോലീസ് പറഞ്ഞു. അറസ്റ്റിലായവരിൽനിന്നു തോക്കുകൾ ഉൾപ്പെടെ വൻ ആയുധശേഖരവും പിടികൂടി.
ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെറി എന്നറിയപ്പെടുന്ന ഷമീന്ദർ സിംഗ് ആണു തീവ്രവാദ ഗ്രൂപ്പിന്റെ തലവൻ. അറസ്റ്റിലായ തീവ്രവാദികളിൽനിന്നു പിടിച്ചെടുത്ത ആയുധം കൈവശം വച്ചതിനു ഷമീന്ദർ സിംഗിന്റെ അമ്മ ജസ്വിന്ദർ കൗറിനെയും പോലീസ് അറസ്റ്റ് ചെയ്തു. നിരവധി തവണ ഷെറി പഞ്ചാബ് സന്ദർശിച്ചിട്ടുണ്ടെന്ന് കൗർ പോലീസിനോടു പറഞ്ഞു.