തൃപ്തി ദേശായിയെ ഇടുക്കിയില്‍ കണ്ടതായി അഭ്യൂഹം.

08:33 am 20/1/2017

images (2)

തൊടുപുഴ: തൃപ്തി ദേശായിയെ ഇടുക്കിയില്‍ കണ്ടതായി അഭ്യൂഹം. തൊടുപുഴ- മൂലമറ്റം റൂട്ടില്‍ വ്യാഴാഴ്ച ഉച്ചയോടെ വെളുത്ത സ്വിഫ്റ്റ് കാറില്‍ സഞ്ചരിക്കുന്നതായി കണ്ടുവെന്ന് ശബരിമല തീര്‍ഥാടകന്‍ സ്പെഷല്‍ ബ്രാഞ്ചില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയത്.
ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വിലക്ക് ലംഘിച്ച് ശബരിമലയില്‍ പ്രവേശിക്കുമെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതോടെ തൃപ്തി ദേശായി കടന്നു പോകാന്‍ സാധ്യതയുള്ള റൂട്ടുകളില്‍ പൊലീസ് കനത്ത നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് വ്യാഴാഴാഴ്ച രാവിലെ മുതല്‍ ജില്ലയില്‍ തൃപ്തി ദേശായിയെ കണ്ടെന്ന അഭ്യൂഹം പരക്കുന്നത്. മേലുകാവ്, ഈരാറ്റുപേട്ട, എരുമേലി ഭാഗത്തേക്ക് ഇവര്‍ പോകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ വിവരം കോട്ടയം, പത്തനംതിട്ട ജില്ല പൊലീസ് മേധാവിമാര്‍ക്കും കൈമാറിയിട്ടുണ്ട്.

ശബരിമലയാണ് ഇവര്‍ ലക്ഷ്യമിട്ടിരിക്കുന്നതെങ്കില്‍ തൃപ്തി ദേശായി സഞ്ചരിക്കാന്‍ സാധ്യതയുള്ള റൂട്ടുകളിലും സുരക്ഷ കര്‍ശനമാക്കാന്‍ ജില്ല പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, തൃപ്തി ദേശായി ഇടുക്കിയിലത്തെിയിട്ടുണ്ടോയെന്ന വിവരം സ്ഥിരീകരിച്ചിട്ടില്ളെന്നും ഇവരെ കണ്ടുവെന്ന അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയതെന്നും ഇടുക്കി ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ പറഞ്ഞു.