തൃപ്പൂണിത്തുറയിൽ ഇരുനില കെട്ടിടത്തിൽ തീപിടിത്തം

04.18 PM 03/12/2016
building-fire-clipart-clipart-panda-free-clipart-images-9bY0Vo-clipart
കൊച്ചി: തൃപ്പൂണിത്തുറ കിഴക്കേക്കോട്ടയ്ക്കു സമീപം ഇരുനിലക്കെട്ടിടത്തിൽ തീപിടിത്തം. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചെരുപ്പുകടയ്ക്കും ഗോഡൗണിനുമായാണ് തീപിടിച്ചത്. പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. തീപടരുന്നതു കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്. എറണാകുളം, കടവന്ത്ര, ത്രിപ്പൂണിത്തുറ ഫയർ സ്റ്റേഷനുകളിലെ അഞ്ചു യൂണിറ്റ് ഫയർഎൻജിനുകൾ എത്തി രണ്ടു മണിക്കൂറുകൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തീ പിടിത്തത്തിനു കാരണം എന്താണെന്നു വ്യക്‌തമല്ല. ഈ കെട്ടിടത്തിൽ തന്നെ ഒരു മൊബൈൽ ഷോപ്പും പ്രവർത്തിച്ചിരുന്നു. ലക്ഷങ്ങളുടെ നാശനഷ്‌ടം ഉണ്ടാകുമെന്നാണ് വിവരങ്ങൾ. കൂടുതൽ ഭാഗങ്ങളും തടികൊണ്ടു നിർമിച്ച കെട്ടിടമായിരുന്നതിനാൽ തീ വളരെ വേഗം പടരുകയായിരുന്നു.