08:21am 17/3/2017
തൃശൂർ: നെടുപുഴയിൽ യുവാവിനെ നടുറോഡിൽ വെട്ടിക്കൊന്നു. പനമുക്ക് വട്ടപ്പിന്നി കാട്ടിപുരക്കൽ വീട്ടിൽ ഡിബിനാണ് (24) മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30ഒാടെ കസ്തൂർബ വിദ്യാലയത്തിന് മുന്നിലായിരുന്നു സംഭവം. പ്രതിയെന്ന് സംശയിക്കുന്ന നെടുപുഴ സ്വദേശി അനൂപിനുവേണ്ടി അന്വേഷണം ഉൗർജിതമാക്കി. അനൂപിെൻറ ഭാര്യയുമായി ഡിബിനുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
സുഹൃത്തുക്കളായ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഡിബിെൻറ തലക്ക് വെേട്ടൽക്കുകയായിരുന്നു. ബഹളംകേട്ട് സമീപവാസികൾ ഒാടിയെത്തുേമ്പാഴേക്കും പ്രതി രക്ഷപ്പെട്ടു. പരിക്കേറ്റ ഡിബിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മൃതദേഹം എലൈറ്റ് ആശുപത്രി മോർച്ചറിയിൽ. ഇരുവരും നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.