തൃശൂർ: തൃശൂരിൽ കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. തൃശൂർ പൂരം നടത്താൻ മതിയായ സുരക്ഷ സംസ്ഥാന സർക്കാർ ഒരുക്കുമെന്നു മന്ത്രിസഭ പ്രഖ്യാപനം നടത്തിയെങ്കിലും, ജില്ലാ ഭരണകൂടത്തിൽ നിന്നു വേണ്ട ഉറപ്പ് ലഭിക്കാത്തതിനാലാണ് ഹർത്താൽ നടത്തുന്നതെന്നു ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.