തെക്കൻ കൊളംബിയയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 200 പേർ മരിച്ചു.

07:48 am 2/4/2017


ബഗോട്ട: തെക്കൻ കൊളംബിയയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 200 പേർ മരിച്ചു. നാനൂറോളം പേരെ കാണാതായി കൊളംബിയൻ റെഡ് ക്രോസ് അറിയിച്ചു. മോകോവ നഗരത്തിൽ വെള്ളിയാഴ്ചയാണ് മണ്ണിടിച്ചിലുണ്ടാകുന്നത്. നിരവധി വീടുകളും പാലങ്ങളും വാഹനങ്ങളും ഒലിച്ചുപോയി.

പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കൊളംബിയ പ്രസിഡന്‍റ് ജുവാൻ മനുവൽ സാന്‍റോസ് ദുരന്തമേഖല സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.