10;18 pm 25/12/2016
സാന്‍റിഗോ: തെക്കൻ ചിലിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ചിലിയിൽ നിന്ന് 225 കിലോ മീറ്റർ അകലെ പ്യൂർട്ടോ മോണ്ടാണ് പ്രഭവ കേന്ദ്രം. പ്രഭവ കേന്ദ്രത്തിന് 1000 കിലോമീറ്റർ ചുറ്റളവിൽ അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ, റിക്ടര്‍സ്‌കെയിലില്‍ എട്ടിനു മുകളില്‍ രേഖപ്പെടുത്തിയ മൂന്ന് വന്‍ഭൂചലനങ്ങളാണ് ചിലിയിലുണ്ടായത്. 2010ല്‍ 8.8 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 500 പേർ മരിച്ചിരുന്നു.

