തെരഞ്ഞെടുപ്പ്​ റാലിയിൽ കോൺഗ്രസിനെയും ആം ആദ്​മി പാർട്ടിയെയും കടന്നാക്രമിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി.

07:28 pm 27/1/2017

download (1)
ജലന്ധർ: പഞ്ചാബിലെ തെരഞ്ഞെടുപ്പ്​ റാലിയിൽ കോൺഗ്രസിനെയും ആം ആദ്​മി പാർട്ടിയെയും കടന്നാക്രമിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം മുഴുവൻ കോൺഗ്രസിന്റെ കഥ കഴിഞ്ഞു. അധികാരമില്ലാത്തതി​െൻറ അസ്വസ്ഥതയാണ്​ ​ഇപ്പോൾ കോൺഗ്രസിന്​. കരയില്‍ പിടിച്ചിട്ട മത്സ്യത്തിന് തുല്യമാണ് കോൺഗ്രസ്​ പാര്‍ട്ടിയുടെ അവസ്ഥ. കുടുംബ പ്രശ്​നങ്ങളുള്ള ഒാരോ സംസ്ഥാനത്തേക്കും അധികാരത്തിന്​ വേണ്ടി ഒാടി നടക്കുകയാണ്​ കോൺഗ്ര​െസന്നും മോദി പറഞ്ഞു. ഫെബ്രുവരി നാലിന്​ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ജനങ്ങൾ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭ തെരഞ്ഞെടുപ്പിൽ പ്രകാശ്​ സിങ്​ ബാദലിനെ വീണ്ടും മുഖ്യമന്ത്രിയായി കാണാനാണ്​ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന്​ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.