06.42 AM 01-09-2016

ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിനുള്ള ഏറ്റവും നല്ല മാര്‍ഗം വന്ധ്യം കരണമാണെന്നും കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് ചെയര്മാന് മുഖ്യമന്ത്രിയ്ക്കയച്ച കത്തില്‍ പറയുന്നുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വന്ധ്യംകരണം നടപ്പിലാക്കുന്ന നടപടിയുമായി മുന്നോട്ട് പോകണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. വൈല്‍ഡ് ആനിമല്‍ പ്രൊട്ടെക്ഷന്‍ ആക്ടിലെ വകുപ്പുകള്‍ ചൂണ്ടിക്കാണിച്ചാണ് തെരുവുനായ്ക്കളെ കൊല്ലരുതെന്ന് മൃഗക്ഷേമ ബോര്‍ഡ് പറയുന്നത്.
