06:40 pm 29/3/2017

പത്തനംതിട്ട: വള്ളിക്കോട് തീയറ്റർ ജംഗ്ഷനിൽ തെരുവ് നായ കടിച്ച് നാല് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര നിലയിലുള്ള ചൈത്രത്തിൽ ഷൈമയെ (48) കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ കൊണ്ടുപോയി. കൃഷ്ണവിലാസം ഹരിദാസ് (55), രാഘവൻ (76), മീനാക്ഷിയമ്മ (72) എന്നിവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളിക്കോട് പഞ്ചായത്തിലെ 4, 5, 10 വാർഡുകളിലുള്ളവർക്കാണ് കടിയേറ്റത്.
