ശിവഗംഗ: തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. 80 പേർക്കു പരിക്കേറ്റു. ശിവഗംഗ ജില്ലയിലെ എം പുതൂർ പ്രദേശത്താണ് ജെല്ലിക്കെട്ട് സംഘടിപ്പിച്ചത്. മരിച്ചവരിൽ ഒരാളായ തിരുനാവകരോ കാളയുടെ കൊന്പ് തറഞ്ഞുകയറിയാണ് മരിച്ചത്. ഇയാൾ എൻജിനീയറിംഗ് ബിരുദധാരിയാണ്. പരിക്കേറ്റവർക്കു പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. സാരമായി പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
ഇതിനുപുറമേ ജെല്ലിക്കെട്ടിൽ പങ്കെടുക്കാനെത്തിയ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ചു പേർക്കു പരിക്കേറ്റു. ജേതാക്കളെ പ്രഖ്യാപിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്കു നയിച്ചത്.