ദിലീപ് ഷോ 2017 ഹ്യൂസ്റ്റണ്‍ ഏരിയ ടിക്കറ്റ് വില്പന കിക്ക്ഓഫ് സെന്റ് തോമസ് കത്തീഡ്രലില്‍ നടത്തി

06:45 am 29/12/2016

Newsimg1_29175913
ഹ്യൂസ്റ്റണ്‍: സെന്റ് തോമസ് കത്തീഡ്രലിന്റെ കമ്മ്യൂണിറ്റി സെന്റര്‍ കണ്‍സ്ട്രക്ഷന്‍ ധനശേഹാര്‍ത്ഥം നടത്തപെടുന്ന ദിലീപ് ഷോ 2017 ഹ്യൂസ്റ്റണ്‍ ഏരിയ ടിക്കറ്റ് സെയില്‍സ് കിക്ക്ഓഫ് ഹ്യൂസ്റ്റണ്‍ സെയിന്റ് തോമസ് കത്തീഡ്രലില്‍ നടത്തി.

ക്രിസ്മസ്ദിനത്തില്‍ ശുശ്രുഷകള്‍ക്ക്‌ശേഷം ആയിരത്തിലധികംഇടവക അംഗങ്ങളുടെ സാനിധ്യത്തില്‍ ഇടവക വികാരി ആറുപാല കോര്‍എപ്പിസ്‌കോപ്പ ആദ്യ ടിക്കറ്റ് ഇടവകയുടെ സീനിയര്‍ മെമ്പര്‍ തോമസ് വര്‍ക്കി ( മൈസൂര്‍ തമ്പി ) ക്കു നല്‍കികൊണ്ട് നിര്‍വഹിച്ചു .ഡോക്ടര്‍ സ്കറിയ തോമസ് , പ്രിന്‍സ് പോള്‍ , ജോജി നൈനാന്‍ ,ബിജു കുര്യന്‍ ,മാത്യു ജോര്‍ജ് , തോമസ് ഒലിയകുന്നേല്‍, റെജി സ്കറിയ എന്നിവര്‍ സംരംഭത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വികാരിയില്‍ നിന്നും തുടര്‍ന്ന് ടിക്കറ്റ്റ്റുകള്‍ വാങ്ങി . ഫാദര്‍ മാത്യൂസ് ജോണ്‍ (ബിനു തട്ടയില്‍), ഇടവക അസിസ്റ്റന്റ് വികാരി ഫാദര്‍ മാമ്മന്‍ മാത്യു , ഫാദര്‍ ജോയല്‍ മാത്യുഎന്നിവര്‍ സന്നിഹിതരായിരുന്നു.

2017 ഏപ്രില്‍ മുപ്പതാം തീയതി വൈകിട്ട് അഞ്ചരമണിക്ക് ഷുഗര്‍ലാന്‍ഡ് സ്മാര്‍ട്ട് ഫിനാഷ്യല്‍ സെന്ററില്‍ ആണ് പ്രോഗ്രാം നടത്തപ്പെടുക . ഷുഗര്‍ലാന്‍ഡ് സിറ്റി പുതുതായീ പണിതീര്‍ത്തിരിക്കുന്ന ഈ സെന്ററില്‍ 6000 ത്തില്‍ അധികംസീറ്റുകളാണ് ക്രമീകരിച്ചേരിക്കുന്നത്. ഹ്യൂസ്റ്റണ്‍ ഏരിയായില്‍ നടത്തപെടുന്ന ഏറ്റവും വലിയ മലയാളീഷോ എന്നസവിശ്ശേഷതയും ഈപ്രോഗ്രാം പങ്കിടുന്നു .
കൂടുതല്‍ വിവരങ്ങള്‍കും, ടിക്കറ്റ് പര്‍ച്ചേസ് വിവരങ്ങള്‍ക്കും ബന്ധപെടുക ജോണ്‍ സി വര്‍ഗീസ് (281658 6190), ജോണ്‍സന്‍ വര്‍ഗീസ് (832 528 3536) , ചാക്കോ പി തോമസ്(281 701 6157), സ്‌കെ ചെറിയാന്‍ (281 513 5961) ,ലിഡ്ഡ തോമസ് (469 569 5432), തോമസ് ഓലിയകുന്നേല്‍ (713 679 9950) ,മൈസൂര്‍ തമ്പി (281 701 3220).