09:23 am 2/12/2016

കാസര്‍ഗോഡ്: വെള്ളിയാഴ്ച വിദേശത്തേക്ക് പോകാനുള്ള ഒരുക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു. യൂത്ത് ലീഗ് പ്രാദേശിക നേതാവ് അബ്ദുള്‍ ഖാദറിനെയാണ് (22) ഒരുസംഘം യുവാക്കള്‍ ചേര്‍ന്ന് കുത്തിക്കൊന്നത്. വൈകുന്നേരം അഞ്ചിന് മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം ടൗണിലായിരുന്നു സംഭവം. ടൗണില്‍ സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ അബ്ദുള്‍ ഖാദറിനെ ഒരുസംഘം യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കൂടെയുണ്ടായിരുന്നു പൊവ്വലിലെ സത്താദ് സിയാദ് (22), സവാദ്(22) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
