ദേവികുളത്ത് സി.പി.എം നേതൃത്വത്തില്‍ കൈയ്യേറ്റമൊഴിപ്പിക്കല്‍ തടയുന്നു.

02:24 pm 12/4/2017

മൂന്നാര്‍: കയ്യേറ്റമൊഴിപ്പിക്കാന്‍ സ്ഥലത്തെത്തിയ റവന്യൂ സംഘത്തെ സി.പി.എം വാര്‍ഡ് മെമ്പർ സുരേഷിന്‍റെ നേതൃത്വത്തിലുളള സംഘമാണ് തടയുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തിയ സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനേയും സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. അതേസമയം കയ്യേറ്റമൊഴിപ്പിച്ചേ മടങ്ങുകയുള്ളൂവെന്ന നിലപാടിലാണ് ശ്രീറാം വെങ്കിട്ടരാമന്‍. ഇതിനിടെ വാർഡ് അംഗം സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.