ദേശീയ നാടകോത്സവം തിരുവനന്തപുരത്ത് നടക്കും

10:10 am 11/3/2017
images

കൊല്ലം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ നാടകോത്സവം 16 മുതൽ 24 വരെ തിരുവനന്തപുരത്ത് നടക്കും. കാവാലം നാരായണപ്പണിക്കരുടെ സ്മരണക്കാണ് ഇത്തവണത്തെ നാടകോത്സവം സമർപ്പിച്ചിരിക്കുന്നത്. ടാഗോർ തിയേറ്ററാണ് മുഖ്യവേദി.

രാജ്യത്തെ പ്രശസ്തമായ തിയേറ്റർ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്ന 17 നാടകങ്ങൾ നാടകോത്സവത്തിൽ ഉണ്ടാവും. എല്ലാ ദിവസവും വൈകിട്ട് ആറിനും എട്ടിനുമായി രണ്ട് നാടകങ്ങൾ വേദിയിലെത്തും. ദീപൻ ശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസം ആണ് ഉദ്ഘാടന നാടകം.