04:04 pm 19/2/2017
തിരുവനന്തപുരം: ദേശീയ പാതയോരത്തെ സർക്കാർ മദ്യവിൽപ്പന ശാലയായ ബിവറേജസ് കോർപറേഷൻ ഒൗട്ട്ലറ്റുകൾ മാറ്റി സ്ഥാപിക്കാൻ പൊലീസ് സംരക്ഷണം നൽകും. ജില്ലാ പൊലീസ് മേധാവിമാർക്ക് ഇതു സംബന്ധിച്ച് സർക്കുലർ ഡി.ജി.പി ലോക്നാഥ് ബെഹ്റ കൈമാറി. ജനവാസകേന്ദ്രങ്ങളിൽ പ്രതിഷേധം ശക്തമായതിനാൽ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ബിവറേജസ് കോർപറേഷൻ എക്സൈസ് മന്ത്രിയെ സമീപിച്ചിരുന്നു.
മാർച്ച് 31നകം ദേശീയ –സംസ്ഥാന പാതയോരത്തെ മദ്യ വിൽപ്പന േകന്ദ്രങ്ങൾ മാറ്റി സ്ഥാപിക്കണെമന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ പ്രാദേശിക തലത്തിൽ പ്രതിഷേധങ്ങൾ വർധിക്കുന്നതിനാൽ പുതിയ ഇടങ്ങളിൽ ഒൗട്ട്ലറ്റുകൾ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. 270 മദ്യവിൽപ്പന കേന്ദ്രങ്ങളിൽ 110 എണ്ണം മാറ്റി സ്ഥാപിക്കേണ്ടവയാണ്. മാർച്ച് 31നകം മാറ്റിയിട്ടില്ലെങ്കിൽ ഇവ അടച്ചു പൂേട്ടണ്ടി വരും. ഇത് സർക്കാറിന് കനത്ത സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുക.

