07:00 pm 17/3/2017
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ പോലീസ് ക്യാന്പിനു സമീപം ചാവേർ സ്വയം പൊട്ടിത്തെറിച്ച് ആത്മഹൂതി ചെയ്തു. ദാക്കയിലെ ആഷ്ക്കോണയിലെ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ ക്യാന്പിനു മുന്നിലായിരുന്നു സംഭവം. സ്ഫോടനത്തിൽ രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബറ്റാലിയനുള്ളിൽ കടന്നുകയറാൻ ശ്രമിച്ച ചാവേറാണ് സ്ഫോടനം നടത്തിയത്. ക്യാന്പിന്റെ മതിൽ ചാടിക്കടന്ന ചാവേർ സ്ഫോടനം നടത്തുകയായിരുന്നു. പരിക്കേറ്റവരെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

