08:28 am 6/2/2017

കൊച്ചി: തിരുക്കൊച്ചി മുൻ മന്ത്രി പി.എസ് നടരാജൻ പിള്ളയോട് ബഹുമാനം മാത്രമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ നടന്ന ഡി.വൈ.എഫ്.െഎ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേര് ഒാർമ വരാത്തതിനാലാണ് ഏതോ ഒരു പിള്ള എന്ന് പറഞ്ഞത്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന് പതിച്ച് കൊടുത്ത ഭൂമിക്കെതിരെ മകന് അവിടെ സത്യാഗ്രഹം നടത്തുന്നതില്‍ അനൗചിത്യമുണ്ടോയെന്ന് കെ. മുരളീധരന് ആലോചിക്കണം. അച്ഛനെതിരെ പലവട്ടം മുന്നില്‍ നിന്നുള്ള ഈ മോന് ഇവിടെ എത്തിയിട്ടും വിടുന്നില്ലല്ലോയെന്ന് ആത്മാവ് ചിന്തിക്കുന്നുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
1984ല്‍ കെ. കരുണാകരനാണ് ഈ പറയുന്ന സ്ഥലം പതിച്ച് കൊടുത്തത്. അന്നത്തെ മാര്‍ക്കറ്റ് വില ഈടാക്കി ഏഴ് ഏക്കറോളം ഭൂമി രഹസ്യമായല്ല പരസ്യമായാണ് പതിച്ച് കൊടുത്തത്. അന്നൊന്നും ഇതിനെതിരെ ഒരു ശബ്ദവുമുയര്ന്നിട്ടില്ല. മാറിമാറി വന്ന സര്‍ക്കാരുകളൊന്നും ഏറ്റെടുക്കാത്ത ഭൂമി ഇന്നത്തെ സര്‍ക്കാരിന് തിരിച്ചെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അക്കാദമിയുടെ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് മാധ്യമ പ്രവർത്തകർക്ക് മറുപടി പറയുേമ്പാഴാണ് നടരാജൻ പിള്ളയെ സൂചിപ്പിച്ച് ഏതൊ ഒരു പിള്ളയെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
നടരാജൻ പിള്ളയെ കുറിച്ചുള്ള പരാമർശത്തിന് മുഖ്യമന്തി അദ്ദേഹത്തിെൻറ കുടുംബത്തോട് മാപ്പ് പറയണമെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരനും ആവശ്യപ്പെട്ടിരുന്നു. രാജ്യസ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ചയാളാണ് നടരാജൻ പിള്ള. മുഖ്യമന്ത്രിയുടേത് ലോ അക്കാദമി മാനേജ്മെൻറിനെ ന്യായീകരിക്കാനുള്ള വ്യഗ്രതയിൽ നിന്ന് ഉണ്ടായതാണെന്നും സുധീരൻ പറഞ്ഞു.
