സിനിമാനടിയെ തട്ടികൊണ്ട്​ പോയി ശാരീരികമായി ഉപദ്രവിച്ച കേസിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു.

12 :44 pm 19/2/2017
download (7)

കൊച്ചി: സിനിമാനടിയെ തട്ടികൊണ്ട്​ പോയി ശാരീരികമായി ഉപദ്രവിച്ച കേസിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു. ക്വ​േട്ടഷൻ സംഘാംഗങ്ങളായ മനു, ബിജീഷ്​, മണികണ്​ഠൻ, വടിവാൾ സലിം, പ്രദീപ്​ എന്നിവരെയാണ്​ തിരിച്ചറിഞ്ഞത്​. ഇക്കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന്​ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

അതേ സമയം, നടി സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന പ്രതികളുടെ ടെം​​േമ്പാ ട്രാവലർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തമ്മനം–പുല്ലേപടി റോഡിൽ നിന്നാണ്​ വാഹനം പൊലീസ്​ കണ്ടെത്തിയത്​. വാഹനത്തിൽ ഫോറൻസിക്​ വിധഗ്​ദർ പരിശോധന നടത്തുകയാണ്​. നിലവിൽ കേസിൽ മൂന്ന്​ പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്.​

പ്രതികളായ സലീമിനെയും പ്രദീപിനെയുമാണ്​ കോയമ്പത്തൂരിലെ രഹസ്യകേന്ദ്രത്തിൽ നിന്നും ആലുവ എസ്​.പിയുടെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘം​ അറസ്​റ്റ്​ ചെയ്​തതെന്ന്​ സൂചന​. ആലപ്പുഴയിലെ അമ്പലപ്പുഴ സ്വദേശികളായ ഇവരെ ആലുവ സ്​റ്റേഷനിൽ എത്തിച്ചിട്ടുണ്ട്​. ​േകസിൽ പ്രതിയായ ഡ്രൈവർ ചാലക്കുടി കൊരട്ടി തിരുമുടിക്കുന്ന് പൗവത്തിശേരി വീട്ടില്‍ മാര്‍ട്ടിന്‍ ആന്‍റണിയെ സംഭവ ദിവസം തന്നെ അറസ്​റ്റ്​ ചെയ്​തിരുന്നു. പൾസർ സുനി മനു,ബിജീഷ്​, മണികണ്​ഠൻ എന്നിവരാണ്​ പിടിയിലാകാനുള്ളത്​