നരേന്ദ്രമോദി വെള്ളിയാഴ്ച കോയമ്പത്തൂരിലത്തെും.

09:40 am 24/2/2017

download (6)
കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച കോയമ്പത്തൂരിലത്തെും. നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോയമ്പത്തൂര്‍ വെള്ളീങ്കിരി മലയടിവാരത്തിലെ ഈഷ യോഗകേന്ദ്രത്തിലെ 112 അടി ഉയരമുള്ള ‘ആദി യോഗി’യുടെ ശില അനാച്ഛാദനം ചെയ്യാനാണ് മോദി എത്തുന്നത്. വൈകീട്ട് ആറോടെയാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുക.ഏഴുമണിക്ക് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിക്ക് തിരിക്കും. മുഖ്യമന്ത്രിമാരായ ശിവരാജ്സിങ് ചൗഹാന്‍ (മധ്യപ്രദേശ്), ദേവേന്ദ്രഫഡ്നാവിസ് (മഹാരാഷ്ട്ര), വസുന്ധരരാജ (രാജസ്ഥാന്‍) എന്നിവരും കേരള ഗവര്‍ണര്‍ പി. സദാശിവം, പുതുശ്ശേരി ഗവര്‍ണര്‍ കിരണ്‍ബേദി എന്നിവരും പങ്കെടുക്കും. ഫെബ്രുവരി 25, 26, 27 തീയതികളില്‍ ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിയും ഈഷ കേന്ദ്രത്തിലുണ്ടാവും.