നവവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു.

01:23 pm 1/1/2017
images (2)
പാലക്കാട്​: നവവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. ഒരാൾക്ക്​ പരിക്കേറ്റു. പാലക്കാട് നെന്മാറ എലവഞ്ചേരി കൊട്ടയക്കാട് സ്വദേശി മുരളിയുടെ മകന്‍ സുജിത്ത് (19) ആണ് മരിച്ചത്. എലവഞ്ചേരിയില്‍ നടന്ന ആഘോഷത്തിനിടെ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. മൃതദേഹം തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പുതുവർഷാഘോഷത്തിനായി കൂടിനിന്ന യുവാക്കളെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. സുജിത്തി​െൻറ സുഹൃത്ത്​ അഖിലിനാണ്​ പരിക്കേറ്റത്​. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലത്തൂർ ഡി.വൈ.എസ്​.പിയുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കി.