08:59 am 13/3/2017
പോർട്ട് ഓ പ്രിൻസ്: വടക്കൻ ഹെയ്തിയിൽ നിയന്ത്രണം വിട്ട ബസ് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി 38 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാപ് ഹെയ്തിയനിൽ നിന്ന് തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിലേക്ക് പോവുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്. മാപ്പുവിൽ “റാറ’ പരേഡിൽ പങ്കെടുത്തിരുന്നവരാണ് അപകടത്തിൽ മരിച്ചത്. അപകടമുണ്ടായ ശേഷം ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.