10:20am 14/3/23016

വടക്കാഞ്ചേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ ജനവിധി തേടുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് നടി കെ.പി.എ.സി ലളിത. ഇനിയുള്ള കാലം ജനസേവനത്തിനായി നീക്കിവെക്കാന്‍ ആഗ്രഹിച്ച സമയത്ത് തന്നെയാണ് പാര്‍ട്ടി തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. സാധാരണക്കാരിയായ തനിക്ക് സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്കാന് കഴിയുമെന്നും അവര്‍ പറഞ്ഞു. സംവിധായകന് ഭരതന്റെ ഭാര്യയായി വടക്കാഞ്ചേരി എങ്കക്കാട് പാലിശേരി തറവാട്ടിലേക്ക് എത്തിയ തനിക്ക് തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ ഭാഗമായി രാഷ്ട്രീയത്തിലത്തൊന് കഴിയുന്നുവെന്നത് സന്തോഷിപ്പിക്കുന്നതായും അവര്‍ പറഞ്ഞു.
