08:44 am 17/2/2017
നിലന്പൂർ: നിലന്പൂർ വനമേഖലയിൽ നിന്ന് വ്യാഴാഴ്ച പിടിയിലായ തമിഴ്നാട് സ്വദേശി മാവോയിസ്റ്റ് പ്രവർത്തകനെന്ന് സ്ഥിരീകരിച്ചു. കോയന്പത്തൂർ സ്വദേശിയായ അയ്യപ്പനാണ് വ്യാഴാഴ്ച തണ്ടർബോൾട്ട് സംഘത്തിന്‍റെ പിടിയിലായത്. നേരത്തെ പോലീസുമായി ഏറ്റുമുട്ടൽ നടന്ന പടുക്ക ഫോറസ്റ്റ് ഓഫീസിനു സമീപത്തുനിന്നാണ് ഇയാൾ പിടിയിലാകുന്നത്.
നിലന്പൂർ ഏറ്റുമുട്ടലിനുശേഷം വനവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ നടത്തിയ തെരച്ചിലിലാണ് അയ്യപ്പൻ തണ്ടർബോൾട്ടിന്‍റെ വലയിലായത്. പിടിയിലായ ഉടൻ ഇയാൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയതായി പോലീസ് അറിയിച്ചിരുന്നു.

