07:29 am 18/5/2017

കൽപറ്റ/ നിലമ്പൂർ: നിലമ്പൂർ-ബത്തേരി-നഞ്ചൻകോട് റെയിൽവേ പാതയോടുള്ള ഇടതുസർക്കാറിെൻറ അവഗണനയിൽ പ്രതിഷേധിച്ച് യു.ഡി.എഫും എൻ.ഡി.എയും ആഹ്വാനം ചെയ്ത വയനാട് ജില്ല ഹർത്താൽ വ്യാഴാഴ്ച രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുമണിവരെ നടക്കും.
നിലമ്പൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫും ബി.ജെ.പിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പത്രം, പാൽ, ആശുപത്രി, വിവാഹം തുടങ്ങിയവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
