01:22 pm 13/5/2017
കൊച്ചി: കരിമുകളില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറി കത്തിനശിച്ചു. ഇന്ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. ചെങ്കല്ലുമായി എത്തിയ ടിപ്പര്‍ ലോറിയുടെ ബാറ്ററി നന്നാക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു. ലോറിയുടെ മുൻഭാഗം മുഴുവൻ കത്തിനശിച്ചു.
കിഴക്കമ്പലം പഴങ്ങനാട് പുളിക്കല്‍ ലൈജുവിന്റെ ഉടമസ്ഥതയിലുള്ളതാണു ലോറി. അപകടസമയം ലോറിക്കു സമീപം ഡ്രൈവര്‍ പ്രശാന്ത് ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വിവരമറിഞ്ഞു തൃപ്പൂണിത്തുറയില്‍ നിന്നും രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം എത്തിയാണു തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.