നൂറനാട്ട് സിപിഎം–ബിജെപി സംഘർഷം: മൂന്ന് വാഹനങ്ങൾ കത്തിച്ചു

12.34 PM 09/01/2017
alp_bike_fire_090117
ചാരുംമൂട് (ആലപ്പുഴ): സിപിഎം–ബിജെപി സംഘർഷം നിലനിൽക്കുന്ന നൂറനാട് ഇടപ്പോണിൽ മൂന്നു വാഹനങ്ങൾ അഗ്നിക്കിരയാക്കി. നൂറനാട് വടക്ക് ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറി ഒ.മനോജിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കും ബിജെപി പ്രവർത്തകൻ ഇടപ്പോൺ സരോവരത്തിൽ സ്റ്റാലിൻ കുമാറിന്റെ വീട്ടുമുറ്റത്ത് കിടന്ന കാറും ബൈക്കും ഉൾപ്പടെ മൂന്നു വാഹനങ്ങളാണ് ഇന്ന് പുലർച്ചെ തീയിട്ട് നശിപ്പിച്ചത്

സംഭവത്തിൽ പ്രതിഷേധിച്ച് നൂറനാട് പഞ്ചായത്തിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്‌ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്. കഴിഞ്ഞ കുറെ നാളുകളായി ഇവിടെ ഇരുവിഭാഗവും തമ്മിൽ സംഘർഷം നിലനിൽക്കുകയാണ്.