നെഞ്ചുവേദന അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

09:20 am 16/2/2017
download (6)
ആലപ്പുഴ: നെഞ്ചുവേദന അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 12ഓടെയാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.