02:38 pm 27/2/2017
കാഠ്മണ്ഡു: നേപ്പാളിൽ തിങ്കളാഴ്ച രാവിലെ രണ്ടു ഭൂചലനമുണ്ടായി. രാവിലെ 9.22നുണ്ടായ ആദ്യ ഭൂചലനം റിക്ടർ സ്കെയിലിൽ 4.6 രേഖപ്പെടുത്തി. 10.06 ഓടായണ് രണ്ടാം ചലനമുണ്ടായത്. 4.7 തീവ്രത രേഖപ്പെടുത്തിയ ചലനമായിരുന്നു ഇത്. ഭൂകന്പത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായില്ലെങ്കിലും ആളുകൾ പരിഭ്രാന്തരായി.
2015-ൽ 8,850 പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിന്‍റെ തുടർ ചലനങ്ങളാണ് ഇന്നുണ്ടായതെന്നാണ് റിപ്പോർട്ട്. ഭൂകന്പത്തെ തുടർന്ന് പ്രദേശത്തെ സ്കൂളുകൾ എല്ലാം അടച്ചു. പഴക്കം ചെന്ന കെട്ടിടങ്ങൾക്ക് വിള്ളൽ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
– See more at: http://www.deepika.com/News_latest.aspx?catcode=latest&newscode=201280#sthash.y6QFGeFl.dpuf