നോട്ട് അസാധുവാക്കല്‍ രാജ്യംകണ്ട ഏറ്റവുംവലിയ കുംഭകോണമായി മാറുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

10:44 pm 15/12/2016
download (1)
തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ രാജ്യംകണ്ട ഏറ്റവുംവലിയ കുംഭകോണമായി മാറുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുന്‍ ഉപപ്രധാനമന്ത്രിയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റുമായ സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്‍െറ 66ാം ചരമവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുണ്ടായ അരക്ഷിതാവസ്ഥക്ക് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ്. ദൂരക്കാഴ്ചയില്ലാത്ത തീരുമാനമാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. കോണ്‍ഗ്രസിന്‍െറ പ്രധാനമന്ത്രിമാര്‍ നിരവധിതവണ നോട്ടുകള്‍ അസാധുവാക്കിയിരുന്നു. എന്നാല്‍, അന്നൊന്നും ഇത്ര പ്രതിസന്ധി ഉണ്ടായിട്ടില്ല. ദേശീയ താല്‍പര്യം സംരക്ഷിച്ചാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ രാജ്യം ഭരിച്ചിരുന്നത്. സര്‍ദാര്‍ വല്ലഭഭായി പട്ടേലും അത്തരമൊരു സമീപനമാണ് സ്വീകരിച്ചത്.

നെഹ്റുവിന്‍െറയും ഗാന്ധിയുടെയും സംഭാവനകളെ ബോധപൂര്‍വം തമസ്കരിക്കാനും ഇകഴ്ത്തിക്കാട്ടാനുമാണ് സംഘ്പരിവാറിന്‍െറ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.