09:09 am 20/4/2017

നോയിഡ: ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അഞ്ചുനില കെട്ടിടത്തിൽ അപകടമുണ്ടായത്. അഗ്നിശമനസേനയുടെ ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീണയച്ചത്. തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 15 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
