തിരുവനന്തപുരം: നോട്ട് നിരോധന കാലയളവിൽ ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ ക്യൂ നിന്നു മരിച്ചവരുടെ കുടുംബങ്ങൾക്കു രണ്ടു ലക്ഷം രൂപ വീതം സഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
റദ്ദാക്കിയ നോട്ട് മാറ്റിയെടുക്കാൻ ബാങ്കിനു മുന്നിലും പുതിയ നോട്ടിന് വേണ്ടി എടിഎമ്മിനു മുന്നിലും ക്യൂ നിൽക്കുന്നതിനിടെ മരിച്ച നാല് പേരുടെ കുടുംബങ്ങൾക്കു സഹായം ലഭിക്കും. സി ചന്ദ്രശേഖരൻ (കൊല്ലം), കാർത്തികേയൻ (ആലപ്പുഴ), പി.പി. പരീത് (തിരൂർ), കെ.കെ. ഉണ്ണി (കണ്ണൂർ) എന്നിവരാണ് മരിച്ചത്.