06:35 pm 6/1/2017
– അനില്‍ മറ്റത്തിക്കുന്നേല്‍

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി െ്രെകസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക്ക് മിഷനില്‍ സ്വന്തമായി ഒരു ദൈവാലയം എന്ന സ്വപനം യാഥാര്‍ഥ്യമാക്കുന്നതിന്റെ ആദ്യഘട്ട ഫണ്ട് റൈസിംഗ്, 2016 ലെ തിരുപ്പിറവി ദിനത്തില്‍ ആരംഭിച്ചു. നൂറോളം കുടുംബങ്ങള്‍ ഉള്ള മിഷനില്‍, ആദ്യഘട്ടത്തില്‍ തന്നെ 79 കുടുംബാംഗങ്ങള്‍ സ്വന്തമായി ഒരു ദൈവാലയം എന്ന സ്വപ്ന സാഷാല്‍ക്കാരത്തിനു വേണ്ടി മുന്നോട്ടു വന്നുകൊണ്ടു, ആദ്യഘട്ട സംഭാവന നല്‍കിയത്, ഫണ്ട് റൈസിംഗ് ഉദ്യമത്തിന് കരുത്ത് പകര്‍ന്നു. തിരുപ്പിറവി ദിനത്തിലെ വി. കുര്‍ബ്ബാന മദ്ധ്യേയുള്ള കാഴ്ചവെയ്പ്പ് സമയത്ത് ഓരോ കുടുംബനാഥനും നാഥയും ഒന്നിച്ചായാണ് അവരവരുടെ ആദ്യഘട്ട സംഭാവന കാഴ്ചയായി സമര്‍പ്പിച്ചത്. മിഷനിലെ മുതിര്‍ന്ന ദമ്പതിമാരായ വാഴക്കാട്ട് ജോസഫ് ലീലാമ്മ ദമ്പതിമാരാണ് ഈ വലിയ നിയോഗത്തിലേക്ക് ആദ്യ സംഭാവന ചെയ്തത്. തുടര്‍ന്ന് മിഷനിലെ നാല് കൂടാരയോഗങ്ങളിലെയും കുടുംബങ്ങള്‍ മുന്നോട്ട് വന്ന കാഴ്ച സമര്‍പ്പണം ചെയ്തു. മിഷന്റെ കൈക്കാരന്‍ അലക്‌സ് നെടുംതുരുത്തില്‍, വാര്‍ഡ് പ്രസിഡന്റുമാര്‍, പീറ്റര്‍ മാന്തുരുത്തില്‍, ബിജു കിഴക്കേപ്പുറം, ലേവി കട്ടപ്പുറം, ഷൈജു വാഴക്കാട്ട്, ജോസ്കുഞ്ഞ് ചാമക്കാല എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എണ്‍പതിലധികം വരുന്ന, ഇവിടെ ജനിച്ചു വളര്‍ന്ന യുവജനങ്ങള്‍ക്കും ഈ ആദ്യ സംരഭത്തിന് സാക്ഷ്യം വഹിക്കുവാന്‍ സാധിച്ചത് അനുഗ്രഹമായി മാറി.
