10:32 am 3/1/2017

ന്യൂയോര്‍ക്കിലെ ക്‌നാനായ ഫൊറാനയുടെ കിഴിലുള്ള യുവജനങ്ങളെ അണിനിരത്തി ജനുവരി മാസം പതിനാലാം തിയതി രാവിലെ ഒന്‍പതു മണിമുതല്‍ വൈകുനേരം ഏഴു മണിവരെ യുവജന കൂട്ടായ്മ നടത്തുന്നു .ഈ ഫൊറാനയിലെ 18 നും 26 വയസിനും ഇടയില്‍ പ്രായമുള്ളവരെയാണ് ഈ പരിപാടിയിലേക്ക് ഉദ്ദേശിക്കുന്നത്.
വിശ്വസവും സാമൂഹ്യ ജീവിതവും എങ്ങനെ വിജയപ്രദമായി സംയോജിപ്പിച്ചു വിജയപ്രദമായി ജീവിക്കാം എന്നതാണ് സെമിനാറിന്റെ വിഷയം . ഈ പരിപാടിയിലേക്ക് എല്ലാ ക്‌നാനായ യുവതി യുവാക്കളെയും പങ്കെടുപ്പിക്കണമെന്ന് ഫൊറോനാ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു .ഫാ.ജോസ് തറക്കല്‍ ,ഫാ.തോമസ് ആദോപ്പള്ളി ,ഫാ. റെന്നി കട്ടേല്‍ ,ഫൊറാനാ സെക്രട്ടറി തോമസ് പാലിച്ചേരി ,യൂത്ത് ഡയറക്ടര്‍ എബ്രഹാം തേര്‍വാലകട്ടയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു .
