09:23 am 16/2/2027

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ച് നഗരത്തിനു സമീപമുള്ള വനമേഖലയിൽ കാട്ടുതീ പടരുന്നു. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. 11 വീടുകൾ കത്തിനശിച്ചു. 400 ഓളം വീടുകളിൽനിന്നു ആളുകളെ ഒഴിപ്പിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ക്രൈസ്റ്റ്ചർച്ചിലും സെൽവിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സൈന്യത്തിന്‍റെ സഹായത്തോടെയാണ് തീയണക്കാനുള്ള ശ്രമം നടക്കുന്നത്.
