04:18 pm 12/2/2017

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർസ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാജ്യത്തെ ഭൂകമ്പ പഠന കേന്ദ്രമായ ജിയോനെറ്റ് സയൻസാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെക്കൻ കാന്‍റർബറി പ്രവശ്യയിലാണ് ഭൂചലനം.
എട്ടോളം തുടർചലനങ്ങളുമുണ്ടായതായി ജിയോനെറ്റ് സയൻസ് അറിയിച്ചു. എന്നാൽ, ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
