ന്യൂസിലൻഡ്​ പ്രധാനമന്ത്രി​ ജോൺകി അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു

11:00 AM05/12/2016
download (3)
വെല്ലിങ്​ടൺ: ന്യൂസിലൻഡ്​ പ്രധാനമന്ത്രി​ ജോൺകി അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. വെല്ലിങ്​ടണിലെ വാരാന്ത വാർത്ത സമ്മേളനത്തിലായിരുന്നു രാജി. എട്ടു വർഷക്കാലം ദൈർഘ്യമുള്ള രാഷ്​ട്രീയ ജീവിതം അവസാനിപ്പിക്കാനുള്ള ശരിയായ സമയമാണിതെന്നും. ഭാവി പരിപാടികൾ തീരുമാനിച്ചിട്ടില്ല. മറ്റൊരു വഴിയി​ല്ല. നാലു വർഷത്തിലധികം ഞാൻ രാജ്യത്തെ സേവിച്ചു. കുടുംബപരമായ കാര്യങ്ങളാണ്​ രാജിക്ക്​ കാരണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

എന്നാൽ പാർലമെൻറിൽ ഉണ്ടാവു​​​മെന്നും 2017ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ജോൺ അറിയിച്ചിട്ടുണ്ട്​. അതേസമയം ഭാര്യ ബ്രൊണാഗി​െൻറ ആവശ്യപ്രകാരമാണ്​ ജോൺ രാജിവെച്ചതെന്ന്​ പ്രാദേശിക മാധ്യമമായ ഹെറാൾഡ്​ റിപ്പോർട്ട്​ ചെയ്​തു.

2008ലാണ്​ നാഷനൽ പാർട്ടിയുടെ അമരത്തേക്ക്​ ജോൺ തെര​ഞ്ഞെടുക്കപ്പെടുന്നത്​. പുതിയ പ്രധാന​മന്ത്രിയെ തെര​ഞ്ഞെടുക്കാൻ നാഷനൽ പാർട്ടി ഇൗ മാസം 12ന്​ ഇന്ന്​ യോഗം ചേരുന്നുണ്ട്​. തെരഞ്ഞെടുപ്പിൽ നിലവിലെ സാമ്പത്തികകാര്യ മന്ത്രി ബിൽ ഇംഗ്ലീഷി​ന്​ താൻ വോട്ട്​ ചെയ്യുമെന്ന്​ ജോൺ കി പറഞ്ഞു.