പകരം എൻ.സി.പിയുടെ പുതിയ മന്ത്രി ഉടനുണ്ടായേക്കില്ല.

07:07 am 27/3/2017
images (4)
തിരുവനന്തപുരം: രാജിവെച്ച എ.കെ. ശശീന്ദ്രനു പകരം എൻ.സി.പിയുടെ പുതിയ മന്ത്രി ഉടനുണ്ടായേക്കില്ല. ദേശീയ നേതൃത്വവുമായുള്ള കൂടിയാലോചനയും മന്ത്രി രാജിവെക്കാനിടയായ സാഹചര്യം ഉൾപ്പെടെ വിലയിരുത്തിയ ശേഷമേ തീരുമാനം സംസ്ഥാന നേതൃത്വം കൈക്കൊള്ളുകയുള്ളൂ.

രണ്ട് എം.എൽ.എമാർ മാത്രമുള്ള എൻ.സി.പിയിൽ തോമസ് ചാണ്ടിയാണ് സ്വാഭാവികമായി മന്ത്രിയാകേണ്ടത്. പുതിയ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് വിദേശത്തുള്ള അദ്ദേഹം അടുത്ത ദിവസംതന്നെ സംസ്ഥാനത്തെത്തും. എന്നാൽ, മന്ത്രിയുടെ രാജിക്ക് ഇടയാക്കിയ ചാനൽ വാർത്തയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗത്തിെൻറയും ശശീന്ദ്രെൻറയും ആവശ്യം. രാജിക്കു മുമ്പ് അദ്ദേഹം മുഖ്യമന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ താൻ മന്ത്രി സ്ഥാനത്തുനിന്ന് മാറിനിന്നുള്ള അന്വേഷണം വേണമെന്ന് പറഞ്ഞിരുന്നു. പരാതിക്കാരിയില്ലാത്തതും സംഭാഷണം എഡിറ്റ് ചെയ്തതാണെന്നതും അടക്കമുള്ളത് ദുരൂഹത വർധിപ്പിക്കുെന്നന്നാണ് ശശീന്ദ്രനുമായി അടുപ്പുമുള്ളവരുടെ ആരോപണം.

അന്വേഷണത്തിൽ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ മന്ത്രിസ്ഥാനത്ത് തിരികെ കൊണ്ടുവരണമെന്നാണ് ആവശ്യം. സർക്കാർ രൂപവത്കരണത്തിെൻറ തുടക്കത്തിൽ മന്ത്രിസ്ഥാനത്തിന് തോമസ് ചാണ്ടിയും ശശീന്ദ്രനും തമ്മിൽ ഉണ്ടായ തർക്കവും ഇതിൽ ഒരു ഘടകമാണ്. ദേശീയ നേതൃത്വം ഇടപെട്ടാണ് ശശീന്ദ്രന് നറുക്ക് വീണത്. രണ്ടു വർഷത്തിനു ശേഷം താൻ മന്ത്രിയാവുമെന്ന് അന്ന് തോമസ് ചാണ്ടി പറെഞ്ഞങ്കിലും നേതൃത്വം അതു നിഷേധിച്ചു. ഇപ്പോൾ മറ്റൊരു തർക്കത്തിലേക്ക് പോകാൻ സി.പി.എമ്മിനും താൽപര്യമില്ല. എന്നാൽ, എൻ.സി.പി നേതൃത്വത്തിലെ അഭിപ്രായം കൂടി പരിഗണിച്ചാവും പുതിയ മന്ത്രി. അടുത്ത ദിവസംതന്നെ സംസ്ഥാന ഭാരവാഹി യോഗവും നിർവാഹകസമിതിയും ചേരും. അതിനുമുമ്പ് ദേശീയ പ്രസിഡൻറ് ശരദ്പവാർ, കേരളത്തിെൻറ ചുമതലയുള്ള പ്രഫുൽ പേട്ടൽ എന്നിവരുമായി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയൻ കൂടിയാലോചന നടത്തും.