പണമെത്തിയില്ല; ട്രഷറികളിൽ ശമ്പള വിതരണം മുടങ്ങി

04:12 PM 01/12/2016

images (1)
തിരുവനന്തപുരം: പണമെത്താത്തതിനെ തുടർന്ന് ട്രഷറികളിലെ ശമ്പള വിതരണം മുടങ്ങി. ബാങ്കുകൾ നൽകാമെന്നേറ്റ തുക പൂർണമായി നൽകാത്തതിനെ തുടർന്നാണ് ശമ്പള വിതരണം മുടങ്ങിയത്. ഒരു കോടിരൂപയാണ് ട്രഷറികൾ ചോദിച്ചത്. എന്നാൽ 15ലക്ഷം രൂപ മാത്രമാണ് വിവിധ ട്രഷറികൾക്ക് ലഭിച്ചത്.

കോഴിക്കോട് ട്രഷറിയിൽ 15 ലക്ഷം രൂപയാണ് ലഭിച്ചത്. ഇത് തീർന്നതിനെ തുടർന്ന് ഇടപാടുകാർ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. മലപ്പുറം ജില്ലാ ട്രഷറി ഒരുകോടി ആവശ്യപ്പെട്ടെങ്കിലും 40 ലക്ഷം രൂപയാണ് ലഭിച്ചത്. പാലക്കാട് ജില്ലാ ട്രഷറി 75 ലക്ഷം ആവശ്യപ്പെട്ടെങ്കിലും 40 ലക്ഷമാണ് ലഭിച്ചത്. ആറ് സബ്‌ട്രഷറികളിൽ മിക്കയിടങ്ങളിലും പണമെത്തിക്കാനായില്ല. തൃശൂരിൽ രണ്ടുകോടി ആവശ്യപ്പെട്ടെങ്കിലും 50 ലക്ഷം രൂപയാണ് ലഭിച്ചത്. എന്നാൽ എറണാകുളം ജില്ലാട്രഷറി ആവശ്യപ്പെട്ട ഒരു കോടി രൂപ മുഴുവനായും ലഭിച്ചു. ആലപ്പുഴ ജില്ലാ ട്രഷറിയിൽ വേണ്ടത് ഏഴേകാൽ കോടിരൂപയാണ് എന്നാൽ കിട്ടിയത് മൂന്നുകോടി അഞ്ചുലക്ഷം രൂപ മാത്രമാണ്. തിരുവനന്തപുരം ജില്ലാ ട്രഷറിയിൽ ആവശ്യപ്പെട്ട രണ്ടുകോടി ലഭിച്ചു. എന്നാൽ കൊല്ലം ജില്ലയിലെ വിവിധ ട്രഷറികളിൽ പണമെത്തിയില്ല.

ശമ്പളം നൽകാൻ ട്രഷറികളിൽ പണമില്ലെന്ന്​ ധനമന്ത്രി തോമസ്​ ​െഎസക്​ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. 48 ട്രഷറികളിൽ പണമെത്തിയിട്ടില്ലെന്നും ആവശ്യ​െപ്പട്ട തുക റിസർവ്​ ബാങ്ക്​ നൽകിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാട്ടിൻപുറത്തെ ട്രഷറികൾ കൂടുതൽ പ്രതിസന്ധിയിലാണ്​. പലയിടത്തും നൽകിയത്​ നീക്കിയിരിപ്പ്​ തുകയാണ്​. ഉച്ചക്ക്​ശേഷം പണമെത്തിയില്ലെങ്കിൽ സ്​ഥിതി രൂക്ഷമാകും.