പത്തനാപുരത്തെ പുലി കെണിയിൽ

12.39 PM 09/01/2017
PULi_090117
കൊല്ലം പത്തനാപുരത്ത് നാടിനെ വിറപ്പിച്ച പുലി കെണിയിലായി. പാടം ഇരുട്ടുത്തറയിൽ വനംവകുപ്പ് സ്‌ഥാപിച്ച കൂടിനുള്ളിൽ തിങ്കളാഴ്ച പുലർച്ചെയാണ് പുലി കുടുങ്ങിയത്. ഏഴ് വയസു പ്രായം തോന്നിക്കുന്ന പുലിയാണ് കെണിയിലായത്. കഴിഞ്ഞ കുറേ മാസങ്ങളായി പത്തനാപുരം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പാടം കടുവാമൂല, ഇരുട്ടുതറ, ഇരുട്ടീറ, കൈതക്കെട്ട് പ്രദേശങ്ങളിൽ പുലിയുടെ അക്രമം പതിവായിരുന്നു.

ഇതിനിടെ രണ്ട് വീടുകളിലെ വളർത്തുനായ്ക്കളെയും പുലി കൊന്നിരുന്നു. കഴിഞ്ഞ ദിവസം നാല് പുലികളെ പ്രദേശവാസികളിൽ ചിലർകണ്ടിരുന്നു. ഒരാഴ്ചയ്ക്കിടെ പല ഭാഗങ്ങളിലായി നിരവധി പേരാണ് രാത്രിയും പകലും പുലിയെ കണ്ടത്.