പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനസ് ജില്ലയിൽ വ്യാജമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 14 ആയി.

07:43 am 23/3/2017

download (1)
കാനിംഗ്: പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനസ് ജില്ലയിൽ വ്യാജമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 14 ആയി. ബുധനാഴ്ച രണ്ടുപേർകൂടി മരണത്തിനു കീഴടങ്ങി. മരിച്ചവരെല്ലാം 30-40 വയസ് പ്രായമുള്ളവരാണ്. ഗോലബസാർ മേഖലയിൽ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. വ്യാജമദ്യം നിർമിച്ച ആളും മരിച്ചവരിൽപ്പെടുമെന്ന് പോലീസ് പറഞ്ഞു.