പാക്കിസ്ഥാനിലെ ലാഹോറിലുണ്ടായ ചാവേർ സ്ഫോടനത്തിൽ നാല് സൈനികരുൾപ്പെടെ ആറ് പേർ മരിച്ചു

06:05 pm 5/4/2017


ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിലുണ്ടായ ചാവേർ സ്ഫോടനത്തിൽ നാല് സൈനികരുൾപ്പെടെ ആറ് പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ലാഹോറിലുണ്ടായിരുന്ന സൈനിക വാഹനത്തിനു സമീപമാണ് ചാവേർ പൊട്ടിത്തെറിച്ചത്.

സ്ഫോടനത്തെ തുടർന്നു സുരക്ഷാ ഉദ്യോഗസ്ഥർ നഗരത്തിലെ മാർക്കറ്റ് അടയ്ക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.