തിരുവനന്തപുരം: ദേശീയ/സംസ്ഥാന പാതകളുടെ അഞ്ഞൂറ് മീറ്റർ ദൂരപരിധിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന സംസ്ഥാനത്തെ എല്ലാ മദ്യവില്പന ശാലകളുടെയും പ്രവർത്തനം സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തിൽ അവസാനിപ്പിച്ചതായി എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് അറിയിച്ചു.
മദ്യശാലകൾ അടയുന്നതിനെ തുടർന്ന് വ്യാജമദ്യത്തിന്റെ വില്പന തടയുന്നതിനു മുൻകരുതലെന്ന നിലയിൽ 20 വരെ സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കാലയളവായി പ്രഖ്യാപിച്ച് എക്സൈസ് എൻഫോഴ്സ്മെന്റ് ശക്തിപ്പെടുത്തിയിട്ടുണ്ട്.
വ്യാജമദ്യ വില്പന തടയുന്നതിനു നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് അഭ്യർഥിച്ചിട്ടുള്ളതായും എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് അറിയിച്ചു.
പ്രവർത്തനം അവസാനിപ്പിച്ച മദ്യ വില്പനശാലകളുടെ വിവരങ്ങൾ ജില്ല തിരിച്ച്. തിരുവനന്തപുരം ബെവ്കോ/കണ്‍സ്യൂമർഫെഡ് ഔട്ട്ലെറ്റ് 22, ഫൈവ് സ്റ്റാർ ഹോട്ടൽ രണ്ട്, ക്ലബ്ബ് മൂന്ന്, ബിയർ/വൈൻ പാർലർ 50, ബിയർ ഔട്ട്ലെറ്റ് ഒന്ന്, കള്ളുഷാപ്പ് ആറ്, ആകെ 84. കൊല്ലം ബെവ്കോ/കണ്‍സ്യൂമർ ഫെഡ് ഔട്ട്ലെറ്റ് 24, ഫൈവ് സ്റ്റാർ ഹോട്ടൽ ഒന്ന്, ക്ലബ്ബ് ഒന്ന്, ബിയർ/വൈൻ പാർലർ 56, കള്ളുഷാപ്പ് 21, ആകെ 103, പത്തനംതിട്ട ബെവ്കോ/കണ്‍സ്യൂമർ ഫെഡ് ഔട്ട്ലെറ്റ് 13, ക്ലബ്ബ് ഒന്ന്, ബിയർ/വൈൻ പാർലർ 29, കള്ളുഷാപ്പ് 11, ആകെ 54. ആലപ്പുഴ ബെവ്കോ/കണ്‍സ്യൂമർഫെഡ് ഔട്ട്ലെറ്റ് 17, ക്ലബ്ബ് ഒന്ന് ബിയർ/വൈൻ പാർലർ 35, കള്ളുഷാപ്പ് 115, ആകെ 168. കോട്ടയം ബെവ്കോ/കണ്‍സ്യൂമർഫെഡ് ഔട്ട്ലെറ്റ് 18, ഫൈവ് സ്റ്റാർ ഹോട്ടൽ ഒന്ന്, ക്ലബ്ബ് രണ്ട്, ബിയർ/വൈൻ പാർലർ 71, കള്ളുഷാപ്പ് 144, ആകെ 236. ഇടുക്കി ബെവ്കോ/കണ്‍സ്യൂമർഫെഡ് ഔട്ട്ലെറ്റ് 17, ബിയർ/വൈൻ പാർലർ 31, കള്ളുഷാപ്പ് 147, ആകെ 195. എറണാകുളം ബെവ്കോ/കണ്‍സ്യൂമർഫെഡ് ഔട്ട്ലെറ്റ് 31, ഫൈവ് സ്റ്റാർ ഹോട്ടൽ ആറ്, ക്ലബ്ബ് അഞ്ച് ബിയർ/വൈൻ പാർലർ 121, ബിയർ ഔട്ട്ലെറ്റ് ഒന്ന്, കള്ളുഷാപ്പ് 131, ആകെ 295. തൃശൂർ ബെവ്കോ/കണ്‍സ്യൂമർ ഫെഡ് ഔട്ട്ലെറ്റ് 16, ക്ലബ്ബ് മൂന്ന്, ബിയർ/വൈൻ പാർലർ 78, കള്ളുഷാപ്പ് 154, ആകെ 251. പാലക്കാട് ബെവ്കോ/കണ്‍സ്യൂമർഫെഡ് ഔട്ട്ലെറ്റ് 12, ക്ലബ്ബ് ഒന്ന്, ബിയർ/വൈൻ പാർലർ 31, കള്ളുഷാപ്പ് 160, ആകെ 204. കോഴിക്കോട് ബെവ്കോ/കണ്‍സ്യൂമർഫെഡ് ഔട്ട്ലെറ്റ് 11, ക്ലബ്ബ് ഒന്ന്, ബിയർ/വൈൻ പാർലർ 24, കള്ളുഷാപ്പ് 59, ആകെ 95. വയനാട് ബെവ്കോ/കണ്‍സ്യൂമർഫെഡ് ഔട്ട്ലെറ്റ് മൂന്ന്, ബിയർ/വൈൻ പാർലർ പത്ത്, കള്ള്ഷാപ്പ് 12, ആകെ 25. മലപ്പുറം ബെവ്കോ/കണ്‍സ്യൂമർഫെഡ് ഔട്ട്ലെറ്റ് എട്ട്, ഫൈവ്സ്റ്റാർ ഹോട്ടൽ ഒന്ന്, ബിയർ/വൈൻ പാർലർ 25, കള്ളുഷാപ്പ് 43, ആകെ 77. കണ്ണൂർ ബെവ്കോ/കണ്‍സ്യൂമർഫെഡ് ഔട്ട്ലെറ്റ് പത്ത്, ബിയർ/വൈൻ പാർലർ 16, കള്ളുഷാപ്പ് 79, ആകെ 105. കാസർഗോഡ് ബെവ്കോ/കണ്‍സ്യൂമർഫെഡ് ഔട്ട്ലെറ്റ് അഞ്ച്, ബിയർ/വൈൻ പാർലർ ഒൻപത്, കള്ളുഷാപ്പ് 50, ആകെ 64.