പാരീസ്: ഫ്രാൻസ് തലസ്ഥാനമായ പാരീസിന്‍റെ അതിർത്തിപ്രദേശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ 20 പേർക്ക് പരിക്കേറ്റു. പാരീസിന്‍റെ വടക്കുകിഴക്കൻ അതിർത്തിപ്രദേശത്താണ് സംഭവം. ഇവിടെ നടന്ന ഒരു ആഘോഷ ചടങ്ങിനിടെയാണ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റവരിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഭീകരാക്രമണമാണോ നടന്നതെന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല