10.32 PM 10/01/2017

തിരുവനന്തപുരം: അറുപതു വയസുകാരി ലൈംഗിക പീഡനത്തിനിരയായി. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. അയൽവാസിയായ യുവാവ് ആക്രമിച്ചെന്നും പീഡിപ്പിച്ചെന്നും കാട്ടി വൃദ്ധ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇവരുടെ മൊഴിയിൽ തുടക്കത്തിൽ വൈരുദ്ധ്യങ്ങളുണ്ടായിരുന്നെങ്കിലും വൈദ്യപരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞു.
ഇതേതുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടരന്വേഷണം നടക്കുകയാണെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
