പാറ്റൂര്‍ കേസില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ്

09:42 am 24/2/2017
download (7)

തിരുവനന്തപുരം:പാറ്റൂര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള പ്രതികള്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ്.കോടതിയില്‍ വിജലന്‍സ് സമര്‍പ്പിച്ച എഫ്ഐആറിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് ഫ്ലാറ്റ് നിര്‍മ്മാണത്തിന് പതിച്ച് നല്‍കിയെന്നാണ് കേസ്.
ലാന്റ് റവന്യു കമ്മീഷണറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിന്റെയും വാര്‍ട്ടര്‍ അതോറിറ്റി എംഡിയുടെയും എതിരഭിപ്രായം മറികടന്ന് സര്‍ക്കാര്‍ പുറമ്പോക്കിലെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചു. ഇതിന് ഒത്താശ ചെയ്തത് ഒന്നാം പ്രതി സോമശേഖരന്‍ നായരും രണ്ടാം പ്രതി മധുവും. എതിരഭിപ്രായങ്ങള്‍ മറച്ച് വച്ച് വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷന്‍ സ്വമേധയാ തീരുമാനമെടുക്കുകയും തീരുമാനം മുന്‍ ഉമ്മന്‍ചാണ്ടി ശരിവയ്‌ക്കുകയും ചെയ്തു.
പൈപ്പ് ലൈന്‍ മാറ്റിയതിനെടുത്ത ആറുമാസ കാലയളവില്‍ റവന്യു വകുപ്പിന്റെ ഫയലുകള്‍ മുഴുവന്‍ പൂഴ്ത്തി വച്ചെന്നും വിജലന്‍സ് എഫ്ഐആറിലുണ്ട്. 1986 ലെ വാട്ടര്‍ സപ്ലെ ആന്റ് സ്വിവേജ് ആക്ടിന്റെയും ഭൂസംരക്ഷണ നിയമത്തിന്റെയും ലംഘനം, അഴിമതി നിരോധന നിയമം സെക്ഷന്‍ 120 ബി അനുസരിച്ച് നടന്ന കുറ്റകരമായ ഗൂഢാലോചന എന്നി വകുപ്പുകളിലാണ് വിജിലന്‍സ് അന്വേഷണം.