പാലക്കാട്: ജില്ലയിൽ ഇന്ന് ബി.ജെ.പി ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സി.പി.എം– ബി.ജെ.പി അക്രമത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം രാധാകൃഷ്ണൻ മരിച്ചതിനെ തുടർന്നാണ് ഹർത്താൽ. പാൽ, പത്രം, ശബരിമല തീർഥാടകർ, മറ്റ് അവശ്യ സർവീസുകൾ എന്നിവ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

