12:39 am 9/12/2016

പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ പെട്രോള്‍ ബോംബേറ്. വെള്ളിയാഴ്ച പുലര്‍ച്ചെ കാറിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. സിപിഎം സംസ്ഥാന സമിതി അംഗം എന്‍. എന്‍. കൃഷ്ണദാസിന്‍റെ കാറിന്റെ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ആള്‍ട്ടോ കാറില്‍ എത്തിയ മുഖംമൂടി ധരിച്ചവരാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് ദൃസാക്ഷികളുടെ മൊഴി.
