പാലേരിയിൽ ബിജെപി പ്രവർത്തന്‍റെ വീടിനു നേരെ ബോംബെറിഞ്ഞു.

09:33 am 1/4/2017

കോഴിക്കോട്: കോഴിക്കോട് പാലേരിയിൽ ബിജെപി പ്രവർത്തന്‍റെ വീടിനു നേരെ ബോംബെറിഞ്ഞു. ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്‍റെ വീടിനു നേരെയാണ് ബോംബെറിഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ആരാണ് ഇതിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.